തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക; AITUC ധര്‍ണ നടത്തി

തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ AIUTC ജനറല്‍ പോസ്റ്റോഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വേതനം 692 രൂപയാക്കുക, ഇ.എസ്.ഐയും ക്ഷേമനിധിയും ഏര്‍പ്പെടുത്തുക, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന് തുടങ്ങിയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.
CPI ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍.അനില്‍, മീനാങ്കല്‍ കുമാര്‍, ചെങ്ങറ സുരേന്ദ്രന്‍, എം. രാധാകൃഷ്ണന്‍, പട്ടം ശശിധരന്‍, പി.എസ്.നായിഡു (ഹെഡ്‌ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍), പി. ബീന എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.