ശബരിമലയില്‍ നിയോഗിച്ച വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന് തി​ല്ല​ങ്കേ​രി

കോ​ഴി​ക്കോ​ട്ട്: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എത്തിയ വ​നി​താ പോ​ലീ​സു​കാ​രു​ടെ ജ​ന​ന തീ​യ​തി പ​രി​ശോ​ധി​ച്ച് പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി. ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​നു സാ​ന്നി​ധാ​ന​ത്ത് എ​ത്തി​യ വ​നി​താ പോ​ലീ​സു​കാ​രു​ടെ പ്രാ​യം പ​രി​ശോ​ധി​ച്ചു​വെ​ന്നാ​ണ് തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ത​ല​ക്കു​ള​ത്തെ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസില്‍ ഒരാളുടെ ഭര്‍ത്താവിന്‍റെ പ്രായം 49 ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ല്‍ താഴെയാകുമെന്ന ആശങ്കയുണ്ടായി. തുടര്‍ന്ന് എസ്പി മാരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്നാണ് തില്ലങ്കേരിയുടെ അവകാശവാദം.

ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ സം​ഘ​ടി​ത ശ​ക്തി​ക്ക് എ​ന്തെ​ല്ലാം നേ​ടാ​ൻ സാ​ധി​ക്കു​മോ അ​ത് ഇ​തി​ലൂ​ടെ സാ​ധി​ച്ചു​വെ​ന്നും തി​ല്ല​ങ്കേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ യു​വ​തി​ക​ളെ നേരത്തെ ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ തി​ല്ല​ങ്കേ​രി ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം പ​ടി ക​യ​റി​യ​തും വി​വ​ദാ​മാ​യി​രു​ന്നു.