ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ. ഇതോടെ സമൂഹമാധ്യമങ്ങളിലെ വിവരശേഖരണത്തിനായി ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ആധാറുമായി ഇത്തരത്തിൽ അക്കൗണ്ടുകൾ ലിങ്ക് ചെയ്യണമെന്ന് ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചു. ഫേസ്ബുക്ക്,വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ ബന്ധപ്പെടുത്തണമെന്നാണ് ആവശ്യം.

സൈബർ കുറ്റങ്ങൾ തടയുന്നതിന് ഇത് ആവശ്യമാണെന്നാണ് സർക്കാർ വാദം. എന്നാൽ ഇത് സ്വകാര്യതയിലേക്ക് ഉള്ള കടന്ന് കയറ്റമാണെന്ന് ഫേസ്ബുക്കും, വാട്സ് ആപ്പും വാദിച്ചു.