നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കുന്നു; 14ന് ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നു. ഈമാസം പതിനാല് നടപടി ക്രമങ്ങള്‍ ആരംഭിക്കും. പതിനാലാം തിയ്യതി എല്ലാ പ്രതികളും ഹാജരാകാണം. ദിലീപ് ഉള്‍പ്പെടയുള്ള പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ എറണാകുളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിചാരണ നടപടികളിലേക്ക് കോടതി കടക്കുന്നതിനുമുന്‍പായി പ്രതിഭാഗം വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ വനിതാ ജഡ്ജിയുടെ സാമിപ്യത്തില്‍ വേണം വിചാരണയെന്ന ആവശ്യവുമായി ആക്രണത്തിന് ഇരയായ നടി തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ പതിനാലിന് വിചാരണ നടപടികള്‍ ആരംഭിക്കുമോ എന്നും ആശങ്കയുണ്ട്.

കൂട്ടബലാത്സംഗം, ഗൂഢാലോചന, പ്രേരണ, തട്ടിക്കൊണ്ടുപോകല്‍ അടക്കം 16 വകുപ്പുകള്‍ ചേര്‍ത്താണ് ദിലീപിനെതിരെയുള്ള കുറ്റപത്രം.