കാപ്റ്റ്യന്‍ രാജു ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍

മസ്‌കത്ത് : നടന്‍ കാപ്റ്റിയന്‍ രാജുവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമാനിലെ സ്വകാര്യ ആശുപത്രിയായ കിംസിലാണ് അദ്ദേഹം. അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറക്കി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മെഡിക്കല്‍ പരിശോധനകള്‍ നടന്ന് വരുന്നു.