ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യക്ക് മറ്റൊരു കൗമാര താരം കൂടി

 

ദില്ലി: ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്കായി അരങ്ങേറ്റം കുറിച്ച് ഇന്ത്യക്ക് മറ്റൊരു കൗമാര താരം കൂടി. പൃഥ്വി ഷായ്ക്കും, ശുഭ്മാന്‍ ഗില്ലിനും, ശിവം മാവിക്കും പിന്നാലെയാണ് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച് മറ്റൊരു കൗമാരതാരമായി അഭിഷേക് ശര്‍മ്മ എത്തിയത്. ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്കായി കളിച്ച അഭിഷേക് ശര്‍മ്മ 19 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടി.

താരലേലത്തില്‍ 55 ലക്ഷം രൂപയ്ക്കാണ് അഭിഷേകിനെ ഡല്‍ഹി ടീമിലെടുത്തത്. ഈ ട്വന്റി ട്വന്റിയില്‍ അഭിഷേകിന്റെ ആദ്യ മല്‍സരം കൂടിയാണിത്. 2016ല്‍ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകന്‍ കൂടിയാണ് അഭിഷേക്.