അവന്റെ കലയും പോരാട്ടവും മരിക്കുന്നില്ല; കൂട്ടുകാര്‍ പകര്‍ത്തിയ അഭിമന്യുവിന്റെ കലാലയ നിമിഷങ്ങള്‍

എറണാകുളം മഹാരാജാസ് കോളജിൽ കാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തിയിൽ അഭിമന്യു പിടഞ്ഞു വീണപ്പോൾ കൂട്ടുകാർക്കും നാട്ടുകാർക്കും നഷ്ടമായത് എപ്പോഴും ചിരിക്കുന്ന മുഖവുമായി എത്തുന്ന പ്രിയ സഖാവിനെയാണ്.മഹാരാജാസ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യു കലാലയത്തിന്റെ ഇടനേരങ്ങളെയും വിരസതകളേയും തന്റെ കലകൊണ്ട് സര്‍ഗാത്മകമാക്കിയവനായിരുന്നു.

കലാപ്രവര്‍ത്തലങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു. അഭിമന്യുവിന്റെ സഹപാഠിയുടെ പിതാവ് ഫെയ്‌സുബുക്കിൽ പങ്കുവച്ച വീഡിയോ വൈറൽ ആകുകയാണ്

പ്രിയ സഖാവെ എന്റെ മകള്‍ എനിക്കയച്ച നിന്റെ ഓര്‍മ്മകളാണ്. എന്തിനും ഏതിനും കൂട്ടുണ്ടായിരുന്ന ആരെയും വെറുപ്പിക്കാത്ത നിന്നെ എന്തിനാണവര്‍ ഇല്ലാതാക്കിയതെന്ന മുഴുമിപ്പിക്കാനാവാത്ത ചോദ്യത്തോടെയാണ് ആ പിതാവ് മകളുടെ സഹപാഠിയുടെ, അവരുടെ പ്രിയപ്പെട്ട അഭിയുടെ നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.