വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതമി നായര്‍ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം നടി ഗൗതമി നായര്‍ അഭിനയരംഗത്തേക്ക് വീണ്ടും മടങ്ങിയെത്തുന്നു. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് 6 വര്‍ഷത്തിനു ശേഷം താരത്തിന്റെ മടങ്ങി വരവ്.
ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന മേരി ആവാസ് സുനോയില്‍ പ്രധാനപ്പെട്ട കഥാപാത്രമാണ് ഗൗതമി അവതരിപ്പിക്കുക. ഗൗതമിയുടെ ഭര്‍ത്താവും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് റിലീസിനൊരുങ്ങുകയാണ്. ആ ചിത്രത്തിന്റെ അണിയറയിലും ഗൗതമി പ്രവര്‍ത്തിച്ചിട്ടുണ്ട്.