തോക്കിന്‍ മുനയില്‍ ഭര്‍ത്താവിനെ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തു

ഡൽഹി : ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ മാനഭംഗം ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭര്‍ത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് 22-കാരിയായ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ഒൻപത് മണിയോടെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. യുവതിയെ കാറില്‍ നിന്ന് വലിച്ചിറക്കിയാണ് ബലാത്സംഗം ചെയ്തത് രണ്ടു കാറുകളിലായാണ് അക്രമികള്‍ എത്തിയത്.

കാറിലെത്തിയ അക്രമികളില്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തി അനങ്ങിയാല്‍ രണ്ടു പേരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ യുവതിയെ കാറില്‍ നിന്ന് വലിച്ചിറക്കി സമീപത്തെ കുറ്റികാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ വായില്‍ തുണി തിരുകിയായിരുന്നു പീഡനം.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ വാഹന നമ്പറിന്റെ അടിസ്ഥാനത്തിലാണ് അക്രമികളെ പൊലീസ് പിടികൂടിയത്. പിടിയിലായ നാല് പേരും ഗുരുഗ്രാമിന്റെ സമീപ ഗ്രാമമായ സൊഹ്ന സ്വദേശികളാണ്.