വി.എസ്. അച്യുതാനന്ദനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് പിണറായി എത്തിയതെന്ന് ചെന്നിത്തല

തിരുവനന്തപുരം : വി.എസ്. അച്യുതാനന്ദനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും ചെന്നിത്തല ചോദിച്ചു. ലാവ്‌ലിനില്‍ പിണറായി ബി.ജെ.പിയുമായി അന്തര്‍ധാരയുണ്ടാക്കിയെന്നും ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്.