യു എ ഇയും ഒപ്പമുണ്ട്, മലയാളത്തില്‍ ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി യു.എ. ഇ. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ ദേശീയ അടിയന്തിര കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ്സ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു.ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മലയാളത്തിലും സന്ദേശമുണ്ട്.

ശൈഖ് ഖലീഫ ബിന്‍ സായിദ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ , അബുദാബി കിരീടാവകാശി ,സായുധ സേന ഡപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ യു എ ഇയിലെ പ്രമുഖ ഇന്ത്യന്‍ പ്രവാസികള്‍ തുടങ്ങിയവരുടെയെല്ലാം സാന്നിധ്യം കമ്മിറ്റിയില്‍ ഉണ്ടാകും.

‘ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍.:- ഷേഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു