ഖത്തറില്‍ അടുത്തയാഴ്ച്ച മുതല്‍ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം

ഖത്തറില്‍ അടുത്തയാഴ്ച്ച മുതല്‍ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ തെക്കുഭാഗത്തും ദോഹയ്ക്ക് പുറത്തും കുറഞ്ഞ താപനില 13 ഡിഗ്രിയിലും താഴെയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച്ച വൈകുന്നേരം മുതല്‍ അടുത്തയാഴ്ച്ച അവസാനം വരെയാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുക. വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാവും. അല്‍മെര്‍ബാനിയ സീസന്റെ തുടക്കമാണിത്. ചില സ്ഥലങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.