രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77.61 ലക്ഷം ആയി; ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 69,48,497 ആയി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77,61,312 ആയി. ഇതുവരെ 1,17,306 പേര്‍ മരണമടഞ്ഞു. ഇതുവരെ 69,48,497 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54,366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 690 പേര്‍ കൂടി മരണമടഞ്ഞു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6,5,509 ആയി കുറഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ 20,303 എണ്ണം കൂടി കുറഞ്ഞൂ. ഇന്നലെ മാത്രം 73,979 പേരാണ് ആശുപത്രി വിട്ടത്. ഇതുവരെ 10,01,13,085 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,42,722 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.
അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 4.20 കോടിയിലേക്ക് കടക്കുകയാണ്. 11.42 ലക്ഷം പേര്‍ മരണമടഞ്ഞു. 3.11 കോടി ആളുകള്‍ രോഗമുക്തരായി. 96 ലക്ഷത്തിലേറെ പേര്‍ ചികിത്സയിലുണ്ട്.