മന്‍ കി ബാത്തിന്റെ എഴുപതാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഡല്‍ഹി: റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ എഴുപതാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍ കി ബാത്തില്‍ ഏത് വിഷയം തെരഞ്ഞെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി ജനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്നു.
ഉത്സവകാലത്ത് അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കു വേണ്ടി വീടുകളില്‍ വിളക്ക് തെളിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്‌ബോഴും സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ് ചെയ്യുന്നത്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവാഘോഷ വേളകളില്‍ സൈനികരെ നമ്മള്‍ ഓര്‍മ്മിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു.കൊറോണ വൈറസിനെ അകറ്റാന്‍ ഉത്സവ കാലത്തും ക്ഷമ കാണിച്ച ജനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഉത്സവ കാലത്ത് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.