സോണിയ ഗാന്ധിയോടുളള കടപ്പാട് അത്രമാത്രമാണ്… സോണിയ ഗാന്ധി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ കഴിയില്ല

തിരുവനന്തപുരം : കേന്ദ്ര നേതാക്കളെ കാണാന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ച സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് കെ..വി. തോമസ് വ്യക്തമാക്കി. സോണിയ ഗാന്ധി പറഞ്ഞാല്‍ പാലിക്കാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നാളെ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് കെ.വി.തോമസ് പറഞ്ഞു.
പാര്‍ട്ടിക്കാര്‍ പല തവണ ആക്ഷേപിച്ചു. ഒടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും അത് ഉണ്ടായി. സോണിയ ഗാന്ധിയോടുളള കടപ്പാട് അത്രമാത്രമാണ്. അവര്‍ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല. പാര്‍ട്ടിയോട് ഒരു സ്ഥാനവും ഞാന്‍ ചോദിച്ചിട്ടില്ല. അതെല്ലാം വാര്‍ത്തകള്‍ മാത്രമാണ്. സോണിയ ഗാന്ധി എന്തുപറഞ്ഞാലും ഞാന്‍ തലകുനിച്ച് അനുസരിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.