‘Spotlight 2k19’ ഷോര്‍ട്ട് ഫിലിം മത്സരത്തിനായി ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിക്കുന്നു


Eyes Wide Shut’ ഫിലിം ക്ലബ്ബിന്റെയും കേരളാ സര്‍വകലാശാല ഗവേഷക യൂണിയന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നോണ്‍- പ്രൊഫഷണല്‍ ഷോര്‍ട്ട് ഫിലിംസ് എന്നീ രണ്ടു വിഭാഗങ്ങളില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.


ഫിലിം സ്‌കൂളുകളില്‍ നിന്നും പ്രശസ്ത ഫിലിം പ്രൊഡക്ഷന്‍ ഹൗസുകളില്‍നിന്നുമുള്ള എന്ററികളെയാണ് പ്രൊഫഷണല്‍ ചിത്രങ്ങള്‍ ആയി പരിഗണിക്കുന്നത്. പ്രസ്തുത വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ചിത്രത്തിന് 25000/- രൂപയാണ് സമ്മാനം.
മുഖ്യധാര സിനിമാ നിര്‍മ്മാണ കമ്പനികളുടെയും പ്രമുഖ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ പങ്കാളിത്തമില്ലാത്തതും സിനിമാ സ്‌കൂളുകളെ പ്രതിനിധീകരിക്കാത്തതുമായ ഹ്രസ്വ ചിത്രങ്ങളെയാണ് നോണ്‍- പ്രൊഫഷണല്‍ വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. ഈ വിഭാഗത്തിലെ മികച്ച ഹ്രസ്വ ചിത്രത്തിന് 20000/- രൂപ ഒന്നാം സമ്മാനം, 10000/- രൂപ രണ്ടാം സമ്മാനം, 5000/- രൂപ മൂന്നാം സമ്മാനവുമായി നിശ്ചയിച്ചിരിക്കുന്നു. പ്രശസ്ത സിനിമാ നിരൂപകര്‍, സംവിധായകര്‍ , അഭിനേതാക്കള്‍, സാഹിത്യകാരന്മാര്‍ എന്നിവരടങ്ങുന്ന ഒരു ജൂറി പാനല്‍ ആണ് അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. ഇതിനു പുറമേ ജനപ്രിയ ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം ‘Spotlight 2k19’ ലെ ഓഡിയന്‍സ് പോളിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.
എന്ററികള്‍ അയയ്ക്കാനുള്ള അവസാന തീയതി ഡിസംബര്‍, 10 2019.