സർവൈവൽ ത്രില്ലറായി ‘വൈറസ്’ എത്തുന്നു; നാളെ മുതൽ തിയറ്ററുകളിൽ

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും സർക്കാരും സജീവപ്രവർത്തനത്തിലാണ്. ഇക്കൂട്ടത്തിൽ ഏറെ ചർച്ചയായതാണ് വൈറസ് എന്ന സിനിമയുടെ റിലീസും. നിപ വീണ്ടും വന്നതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുന്നു എന്ന തരത്തിൽ സൈബർ ഇടങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാദങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയറ്ററുകളിൽ.’ വൈറസ് എന്ന സിനിമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ അണിയറപ്രവർത്തകർ കുറിച്ചിരിക്കുകയാണ്.

സംവിധായകൻ ആഷിഖ് അബുവും തന്റെ ഫേസ്ബുക് പേജിലൂടെ ചിത്രം നാളെ തന്ന്നെ തിയറ്ററുകളിൽ എത്തുമെന്ന വിവരം പങ്കു വെച്ചിരിക്കുകയാണ്. “കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെതിനേക്കാൾ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്” എന്നാണ് വൈറസിനെന്റെ റിലീസിനെ പറ്റിയുള്ള ഫേസ്ബുക് പോസ്റ്റിൽ അണിയറ പ്രവർത്തകർ പറയുന്നത്.

“കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്കാരമാണ്” – പോസ്റ്റിൽ പറയുന്നു.

വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആസിഫ് അലി, രേവതി, പാർതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. വൈറസിനെന്റെ റിലീസിനെ പറ്റിയുള്ള ഫേസ്ബുക് പോസ്റ്റിൽ അണിയറ പ്രവർത്തകർ