ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മൂന്നാം കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാര്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ മുഴുവന്‍ വാദങ്ങളും തള്ളിക്കൊണ്ട് ജസ്റ്റിസ് രാജാവിജയനാണ് ജാമ്യം ശരിവെച്ചത്.