മഹീന്ദ്രക്ക് പിന്നാലെ എസ്.എം.എല്‍ ഇസുസുവും ഫാക്ടറി അടച്ചു

എസ്.എം.എല്‍ ഇസുസുവും ആറ് ദിവസത്തേക്ക് ഫാക്ടറി അടച്ചിടാന്‍ തീരുമാനിച്ചു. മാരുതിയും മഹീന്ദ്രയും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എസ്.എം.എല്ലും തീരുമാനമെടുത്തത്.

ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറിയാണ് ആറ് ദിവസത്തേക്ക് അടച്ചിടുക. ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്ത് തുടരുന്ന പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇന്നലെ അറിയിച്ചിരുന്നു. ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.