തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകാന്‍ വിലക്ക്

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകാന്‍ അനുമതി നിഷേധിച്ചു. കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് ജില്ലാ ഭരണകൂടമാണ് വിലക്കിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടി. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ കടല്‍യാത്ര ആസൂത്രണം ചെയ്തത്. ഇതിനായി 12 ബോട്ടുകളും തയ്യാറാക്കി. അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ബോട്ട് യാത്ര റദ്ദാക്കിയത്. കേരള സന്ദര്‍ശനത്തിനിടെ കൊല്ലത്ത് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ ആശയവിനിമയം നടത്തുകയും ചെയ്തു.