തോല്‍വി ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല

ഹരിയാന: കൈതാല്‍ നിയമസഭാ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. ബി.ജെ.പിയുടെ ലീലാ റാമിനോട് 530 വോട്ടുകള്‍ക്ക് തൊറ്റു.

കൈതലില്‍ നിന്നും രണ്ടുതവണ എം.എല്‍.എയായ വ്യക്തിയാണ് രണ്‍ദീപ് സിങ് സുര്‍ജേവാല. 2014, 2009 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കൈതാലില്‍ നിന്നും വിജയിച്ചിരുന്നു.

ജനവിധി വിനയത്തോടെ സ്വീകരിക്കുന്നെന്നും തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്നും സുര്‍ജേവാല പ്രതികരിച്ചു.

ഹരിയാനയില്‍ 33 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ദുഷ്യന്ത് ചൗതാലയുടെ ജെജെപി 9 സീറ്റുകളില്‍ മുന്നിലാണ്. ഇതിനകം ഒരു സീറ്റ് നേടിയിട്ടുണ്ട്.