രാജസ്ഥാനിലെ ചുരുവില്‍ ചൂട് 50 ഡിഗ്രി കടന്നു, ലോകത്തെ ചൂടേറിയ ഇടം

ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ഇപ്പോള്‍ ഒരു തണ്ടൂരി അടുപ്പുപോലെയാണ്. കഴിഞ്ഞയാഴ്ച അവിടെത്തെ താപനില 50.8 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു. പുറത്തിറങ്ങിയാല്‍ പൊള്ളി പപ്പടമായി പോകുന്ന അവസ്ഥ. 34 ഡിഗ്രി ചൂടില്‍ത തന്നെ എരിപൊരികൊള്ളുന്ന അവസ്ഥയാണ്. രാവിലെയും വൈകിട്ടും പോലും പുറത്തിറങ്ങാനാവില്ല. ലോകത്തെ ഹോട്ടസ്റ്റ് സ്ഥലമായി മാറിയിരിക്കുകയാണ് ചുരു.

ആളുകള്‍ അതനുസരിച്ച് ജീവിതശൈലി മാറ്റിയിരിക്കുകയാണ്. അല്ലാതെ പറ്റില്ല. ആഹാരക്രമം പോലും മാറിയിരിക്കുന്നു. പവര്‍കട്ട് ഉളളതിനാല്‍ ഫാന്‍ കറക്കാനാവില്ല. അതല്ല, ഫാന്‍ കറങ്ങിയാലോ ചൂടുകാറ്റും. അരിയും പലവ്യജഞ്ജനവും വാങ്ങുന്നതുപോലെ ഐസ് കട്ട കച്ചവടം ഇപ്പോള്‍ തകര്‍ക്കുകയാണ്.
ചൂടുകൂടിയതുകാരണമുള്ള രോഗികളുടെ എണ്ണവും ആശുപത്രികളില്‍ കൂടിയിരിക്കുകയാണ്.