രാഹുൽ ഗാന്ധി @49; ആശംസയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജന്മദിനം ഇന്ന് ഇന്ത്യൻ ജനതയും, സോഷ്യൽ മീഡിയയും ചേർന്ന് ആഘോഷിക്കുകയാണ്. 49 ആം വയസ്സിൽ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം കൊണ്ട് ലോകത്തിനു കാണിച്ചു കൊടുത്ത ക്ഷമയുടെയും, സൗമ്യതയുടെയും, പുഞ്ചിരിയുടെയും, നിലപാടുകളുടെ രാഷ്ട്രീയ മുഖങ്ങൾ ചെറുതല്ല. നിരവധി പ്രമുഖരും, നേതാക്കളും അദ്ദേഹത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാശംസകളാണ്.

‘ശ്രീ രാഹുല്‍ ഗാന്ധിക്ക് ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ’- എന്നായിരുന്നു മോദി ട്വിറ്ററില്‍ കുറിച്ചത്. മുൻ പ്രധാനമന്ത്രി മാന് മോഹൻ സിങ്ങും, ശ്രി ഗുലാം നബി ആസാദ്, അശോക് ഘെലോട്ട്, പ്രിയങ്ക ഗാന്ധി തുടങ്ങി രാഷ്ട്രീയ നേതാക്കളും പ്രമുഖരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.

അഭ്യുദയകാംക്ഷികളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും സോഷ്യല്‍ മീഡിയയിലൂടെ രാഹുലിന് ആശംസകളുമായി രംഗത്തുവന്നതോടെ #IAmRahulGandhi, #HappyBirthdayRahulGandhi ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആയി.

കോൺഗ്രസ്സിൻന്റെയും ജനങ്ങളുടെയും ഹൃദയം കീഴടക്കാൻ രാഹുൽ ഗാന്ധിക്ക് തന്റെ ഈ രാഷ്ട്രീയ ജീവിതം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. പാർട്ടിയെയും, അണികളെയും സാധാരണ ജനങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുവാൻ അദ്ദേഹത്തിന്റെ വാക്കുകൾക്കും, നിലപാടുകൾക്കുമുള്ള ഒരു പ്രത്യത്യേക തരം ശക്തി ഇന്ത്യൻ ജനത എന്നും കണ്ടിട്ടുള്ളതാണ്.