ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ചു. വ്യോമസേനയുടെ AN32 വിമാനത്തിലാണ് പുറപ്പെട്ടത്. മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. തുടര്‍ന്ന് വയനാട് കല്‍പറ്റയിലെ സിവില്‍ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള ജനപ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തി റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ഭൂദാനവും മുഖ്യമന്ത്രി സന്ദര്‍ശിക്കും. പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി വ്യോമസേനാ വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കും.