ലോക്‌സഭയുടെ സ്‌പീക്കറായി ഓംബിര്‍ളയെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപിയുടെ മുതിര്‍ന്ന എംപി ഓംബിര്‍ളയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രമേയം അവതരിപ്പിച്ചത്.

ഓംബിര്‍ളയെ ലോക്‌സഭാ സ്പീക്കറായി ലഭിച്ചതിൽ സഭയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹത്തെ അനുമോദിക്കുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു. സാമാജികന്‍ എന്ന നിലയില്‍ വലിയ സംഭാവനകളാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ലോക്സഭാംഗമാണ് ബിര്‍ള. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നു തവണ നിയമസഭയിലേക്കും വിജയിച്ചിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഓം ബിര്‍ള യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി ഏറ്റെടുത്തിട്ടുണ്ട്.