ധോണിയുടെ തകര്‍പ്പന്‍ റെക്കോർഡുകൾ

സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ജയം കുറിച്ച മത്സരത്തില്‍ മുന്‍ ക്യാപ്ടന്‍ എം.എസ്.ധോണി എഴുതിച്ചേര്‍ത്തത് രണ്ട് ലോക റെക്കോർഡുകൾ!

അന്താരാഷ്ട്ര മത്സരങ്ങളില്‍ 600 വിക്കറ്റ് കീപ്പറായി നിന്ന താരം എന്ന റെക്കോർഡാണ് ആദ്യത്തേത്. മറ്റൊരു താരം അങ്ങനെയില്ല. ഇനി അടുത്തിടെയൊന്നും അതുണ്ടാവുകയുമില്ല. രണ്ടാം സ്ഥാനം മുതല്‍ നാലാം സ്ഥാനം വരെയുള്ള കളിക്കാരെല്ലാം വിരമിച്ചു കഴിഞ്ഞു. രണ്ടാമതുള്ളത് ബൗച്ചറാണ്-596. മൂന്നാമതുള്ള സങ്കക്കാര-499, നാലാമതുള്ള ഗില്‍ക്രിസ്റ്റ്-485.

37കാരനായ ധോണി, ചഹലിന്റെ പന്തില്‍ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ പെഹലുക്കോവയെ സ്റ്റംപ് ചെയ്തതിലാണ് അടുത്ത റെക്കോർഡ്. 139 സ്റ്റംപിംഗ് ആണ് ധോണിയുടെ ലിസ്റ്റില്‍ ഉള്ളത്. പാകിസ്ഥാന്റെ മൊയിന്‍ ഖാന്റെ ഒപ്പമാണ് ധോണി എത്തിയിരിക്കുന്നത്.