തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി നാളെ കോഴിക്കോട്

കോഴിക്കോട് തിരഞ്ഞടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ. ക്യഷ്ണദാസ് പറഞ്ഞു. പ്രത്യേക വിമാനത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് കരിപ്പൂരിലെത്തുന്ന നരേന്ദ്രമോദി അവിടെ നിന്ന്് റോഡ് മാര്‍ഗ്ഗം പ്രസംഗ വേദിയായ കോഴിക്കോട് കടപ്പുറത്ത് എത്തും.വേദിയില്‍ സംസ്ഥാനനേതാക്കള്‍ക്ക് പുറമെ കോഴിക്കോട് മുതല്‍ പാലക്കാട് വരെയുളള എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.