​ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എ.യുമായ ജിഗ്നേഷ് മേവാനി അറസ്റ്റിൽ. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം നടത്താനിരുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ ഗുജറാത്ത് പൊലീസ് കാറില്‍ നിന്ന് വലിച്ചിറക്കിയാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തതത്.

വിദ്യാര്‍ത്ഥി നേതാവും ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റും പൊതുപ്രവര്‍ത്തകയുമായ ഷെഹ്ല റാഷിദ് ആണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ദലിത് പ്രവര്‍ത്തകന്‍ ഭാനു ഭായിയുടെ രക്തസാക്ഷിത്വമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു ജിഗ്നേഷ് പങ്കെടുക്കേണ്ടിയിരുന്നത്.