പാലായുടെ മാണിക്യത്തിനു യാത്രാമൊഴി, കത്തീഡ്രലില്‍ സംസ്‌കാരംനടന്നു.

പാലാ: കേരളത്തിന്റെ രാഷ്ട്രീയ ചാണക്യന്‍ കെ എം മാണി ഇനി ജനഹൃദയങ്ങളില്‍ ജ്വലിക്കുന്ന ഓര്‍മ. പാലായിലെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ കെ എം മാണിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു മാണിസാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍. പാലയിലെ പള്ളിയില്‍ കുടുംബ കല്ലറയില്‍ ഇനി പാലയുടെ സ്വന്തം മാണിസാര്‍ വിശ്രമിക്കും.

മാണിസാറിനെ ഒരുനോക്ക് കാണാന്‍ പാലായിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് രാവിലെ മുതല്‍ ജനപ്രവാഹമായിരുന്നു. പാലായുടെ സ്വന്തം മാണിസാറിനെ കാണാന്‍ നിറകണ്ണുകളോടെ നിരവധിപ്പെരെത്തി. ‘ഇല്ലാ.. ഇല്ലാ മരിക്കില്ലാ.. കെ എം മാണി മരിക്കില്ലാ’ എന്ന മുദ്രാവാക്യങ്ങളോടെ പ്രവര്‍ത്തകര്‍ അദ്ദെഹത്തിനു വിടനല്കി. കേരള രാഷ്ട്രീയത്തിലെ ഒരു അതികായന്‍ അങ്ങനെ ഓര്‍മയായി.

21 മണിക്കൂര്‍ നീണ്ട വിലാപയാത്ര, എട്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനംഎല്ലാം കഴിഞ്ഞ് രാവിലെ ഏഴേകാലോടെയാണ് കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ എത്തിച്ചത്. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ജനപ്രവാഹം മൂലം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ സ്ഥലവും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു.

വികാരതീക്ഷ്ണമായ അന്തരീക്ഷത്തില്‍ ‘ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല’ എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. ആയിരക്കണക്കിന് ആളുകള്‍ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ നിന്ന് നേതാക്കള്‍ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

രാത്രി ഏറെ വൈകിയാണ് കെ എം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. ഊണും ഉറക്കവും ഒഴിഞ്ഞ് കാത്തിരുന്ന നാനാതുറയില്‍പെട്ട ആളുകള്‍ കെഎംമാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ പിറവിയും പിളര്‍പ്പും അടക്കം കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാവും അത്രമേല്‍ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്.

രാത്രി ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. രാവിലെ പത്തു മണിയോടെ എറണാകുളത്തെ ലേക്ഷോര്‍ ആശുപത്രില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര പ്രതീക്ഷിച്ചതിലും പതിമൂന്ന് മണിക്കൂര്‍ വൈകിയാണ് കോട്ടയ