ഭരണകൂടത്തെയും നീതിപീഠത്തെയും പിടിച്ചുലച്ച് ജസ്റ്റിസ് ലോയയുടെ മരണം; അമിത്ഷാക്കെതിയെ ഉയര്‍ന്ന ആരോപണം വീണ്ടും ചര്‍ച്ചയാകുന്നു; സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജസ്റ്റിസുമാരുടെ ആവശ്യം

  സിറില്‍ മാത്യു

  ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് വഴിത്തിരവായി ഇന്നു ചേര്‍ന്ന സുപ്രീം കോടതി ജസ്റ്റിസുമാരുടെ വാര്‍ത്താ സമ്മേളനം. സുപ്രീംകോടതി പ്രസീഡിയത്തിനെതിരെ രംഗത്തെത്തിയ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വരറും മറ്റ് നാലു ജഡ്ജിമാരും പത്രസമ്മേളനത്തിലൂടെ നടത്തിയത് വിവാദമായ കേസിന്റെ വഴിത്തിരിവ്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സാഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണവേളയിലാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായരുന്ന അമിത്ഷായെ അടക്കം കോടതി നേരിട്ട് വിചാരണ ചെയ്തിരുന്നു. ഇതിനു പിന്നാലെ ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ജസ്റ്റിസിന് 100 കോടി കോഴവാഗ്ദാനം നല്‍കുകയും ചെയതിരുന്നു. ഇതു നിരസിച്ച സംഭവവും പിന്നീട് അപ്രതീക്ഷിതമായ ജസ്റ്റിസ് ലോയയുടെ കൊലപാതകവും സുപ്രീം കോടതിയിലെ സഹജഡ്ജിമാര്‍ വളരെ ദുരൂഹതയോടെയാണ് നോക്കികണ്ടിരുന്നത്. ഇത് വിശദമാക്കി രണ്ടു മാസം മുന്‍പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് സുപ്രീകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരയ ജസ്റ്റിസ് ചെലമേശ്വര്‍,ജസ്റ്റിസ് ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ്, രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ എന്നിവര്‍ കത്തകയക്കുകയും ചെയിതിരുന്നു.

  എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഈ വിഷയത്തിലെ മൗനമാണ് സുപ്രീകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ പ്രതിഷേധ സ്വരവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ പ്രകോപിപ്പിച്ചത്. ജസ്റ്റിസ് ലോയയുടെ മരണം സുപ്രീംകോടതിയിലെ വിദഗ്്ദ സമിതി നിരീക്ഷിക്കണം, വിദഗ്ദ സമിതി അന്വേഷണം നടത്തണം, ജുഡീഷ്യല്‍ അന്വേഷണം സ്വതന്ത്രമായിരിക്കണം എന്നിവയാണ് ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടിരുന്നത്. ഇത് സംബദ്ധിച്ച കത്ത് മാധ്യമങ്ങള്‍ക്ക് കൈമാറി.
  കേസ് വഴിതിരച്ചുവിടാന്‍ സുപ്രീകോടതിയിലെ സുപ്രാധാനഘടകങ്ങള്‍ ശ്രമിക്കുന്നു എന്നും, സുപ്രീകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമരഹിതമല്ലെന്ന പരാമര്‍ശവും മുതിര്‍ന്ന ജസ്റ്റിസുമാര്‍ പരാമര്‍ശിച്ചിരുന്നു.  വിവാദമായ കേസിന്റെ വിധി പറച്ചിലിനു മുന്‍പാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം നടക്കുന്നത്. കേസിന്റെ അന്വേഷണം സ്വതന്ത്രമാകണമെന്ന് മുന്‍പും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആവശ്യങ്ങളോട് പൊരുത്തപ്പെടാന്‍ ചീഫ് ജസ്റ്റിസ് തയ്യാറായിട്ടില്ല. സുപ്രീകോടതിക്കു മേലുള്ള രാഷ്ട്രീയ ഇടപെടലാണ് ഈ കേസു വഴി പുറത്തു വന്നത്.

  വാര്‍ത്താസമ്മേളനം വിളിച്ചത് അസാധാരണ സംഭവമാണ് എന്ന് പറഞ്ഞാണ് ചെലമേശ്വര്‍ തുടങ്ങിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് നാല് ജഡ്ജിമാരും രേഖപ്പെടുത്തിയത്. കൂടുതല്‍ വിശദീകരണമോ വ്യക്തമായ കാരണമോ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞില്ലെങ്കിലും ജസ്റ്റിസ് ലോയയുടെ മരണമാണ് ദീപക് മിശ്രയ്ക്ക് എതിരായ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് ഈ നാല് ജഡ്ജിമാര്‍ കത്തെഴുത്തിയിരുന്നു. എന്നാല്‍ ദീപക് മിശ്രയുടെ ഭാഗത്ത് നിന്ന് നടപടിയോ പ്രതികരണമോ ഉണ്ടായില്ല. ചീഫ് ജസ്റ്റിസുമായി ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകായായിരുന്നു.

   

  സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ (48) മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒരു ഇംഗ്ലീഷ് വാരിക പുറത്തു വിട്ടിരുന്നു. ജസ്‌ററിസ്‌ന്റെ മരണം സംബദ്ധിച്ച വാദത്തിനിടയില്‍് 100 കോടി രൂപ കോഴ വാഗ്ദാനം നല്‍കിയിരുന്നതായും മരണപ്പെട്ട ജസ്റ്റിസ് ലോയയുടെ സഹോദരി ഈ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞിരുന്നു.

  2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ നാഗ്പുരിലായിരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്.
  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങള്‍, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകള്‍, മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉള്‍പ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങള്‍ അന്ന് മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.