ശബരിമലയില്‍ ഇന്ന് 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു

ശബരിമലയില്‍ ഇന്ന് 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാര്‍ക്കിടയില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ 17 പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം സിറ്റി പോലീസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കെത്തിയ 13 പേര്‍ക്കാണ് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഐആര്‍ബിയില്‍ ഡ്യൂട്ടിക്ക് എത്തി മടങ്ങിയ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.