സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ച് 37,360 രൂപ ആയി

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ച് 37,360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,670 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണു ഇന്നലെ വര്‍ധിച്ചത്. കഴിഞ്ഞ മാസം ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.