സ്വര്‍ണവില പവന് 360 രൂപ കുറഞ്ഞ് 36,600 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് 360 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 36,600 രൂപയായിരിക്കുകയാണ്. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം അഞ്ച്, ആറ് തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി കുറയുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി 36,960 ആയിരുന്നു പവന് വില. ഇതാണ് ഇന്ന് 360 രൂപയായി ഇന്ന് വീണ്ടും കുറഞ്ഞിരിക്കുന്നത്. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.