ഗൗതം ഗംഭീറിനെതിരെ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

അനുമതിവാങ്ങാതെ ഈസ്റ്റ് ഡല്‍ഹിയില്‍ റാലി നടത്തിയതിന് ഗൗതംഗംഭീറിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ്കമ്മീഷന്റെ നിര്‍ദ്ദേശം.ഈസ്റ്റ് ഡല്‍ഹി ഇലക്ടറല്‍ ഓഫീസര്‍ കെ.മഹേഷാണ് ഗംഭീറിനെതിരെ എഫ്.ഐ.ആര്‍ എടുക്കാന്‍ ഡല്‍ഹി പോലീസിനോട് നിര്‍ദ്ദേശിച്ചത്.

ഏപ്രില്‍ 25ന് ഡല്‍ഹിയിലെ ജങ്പൂരിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചെട്ടം ലംഘിച്ച് അനുമതി വാങ്ങാതെ ഗംഭീര്‍ റാലി നടത്തിയത്.

ഗൗതംഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്തി നല്‍കിയ മറ്റൊരു പരാതിയും നിലനില്‍ക്കുന്നുണ്ട്.

രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി 2 വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും ഈ രണ്ടു സ്ഥലങ്ങളിലെയ്ും വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും വോട്ടര്‍ ഐഡിയും കയ്യിലുണ്ടെന്നും എം.പി ആരോപിച്ചു.