ഫരീദാബാദിൽ വൻ തീപിടിത്തം; രണ്ടു കുട്ടികളടക്കം 3 പേർ കൊല്ലപ്പെട്ടു

ഡൽഹി: ഫരീദാബാദിലെ സ്വകാര്യ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ഒരു അദ്ധ്യാപകയും രണ്ട് കുട്ടികളും മരിച്ചു. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുകളിലെ നിലയിൽ പ്രവർത്തിക്കുകയായിരുന്ന എഎൻഡി കോൺവെന്‍റ് സ്കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. മുകളിൽ നിന്ന് പടർന്ന തീ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു.

അഗ്നിശമനസേനയെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അവധിക്കാലമായതിനാൽ കോൺവെൻറിൽ കുട്ടികൾ കുറവായിരുന്നത് വൻ അപകടമൊഴിവാക്കി.