ചെവി വേദന ശ്രദ്ധിക്കേണ്ടതുണ്ടോ? ഇവ ക്യാൻസറിന്‌ കാരണമോ?

ചെവി വേദന സാധാരണയായി കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ്. എന്നാൽ ചില ലക്ഷണങ്ങൾ കൂടെ ഉണ്ടെങ്കിൽ ഇത്തരം വേദന ക്യാൻസർ വരെ എത്തിക്കാം.ചെവിയിലെ വേദനക്ക് പിന്നില്‍ പലപ്പോഴും ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ട് എന്ന കാര്യം പലരും തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗത്തെ വര്‍ദ്ധിപ്പിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാന്‍സര്‍ ബാധിക്കാറുണ്ടെങ്കിലും ചെവിയിലെ ക്യാന്‍സര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെവിയിലെ ക്യാന്‍സര്‍ വളരെ അപൂര്‍വ്വമാണ്.

ചെവിയിലെ ക്യാന്‍സറിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ചെവി വേദന തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മാത്രമല്ല ചെവിയുടെ പുറം തൊലിയില്‍ വളരുകയും ചെവിയെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്യുന്ന ഒന്നാണ് ചെവിയിലെ ക്യാന്‍സര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ചെവിയില്‍ നിന്ന് സ്രവം വരുന്നത് ശ്രദ്ധിക്കണം. ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചെവിയില്‍ നിന്ന് സ്രവം വരുന്നത്. പിങ്ക് നിറത്തിലുള്ള ഒരു സ്രവമാണ് പുറത്തേക്ക് വരുന്നത്. മാത്രമല്ല കടുത്ത ചെവി വേദനയും ഇതോടൊപ്പം ഉണ്ടാവുന്നുണ്ട്. ചെവിയുടെ മധ്യഭാഗത്താണ് ഇത് ബാധിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ പലപ്പോഴും ചെവിയില്‍ നിന്ന് രക്തം വരാം.

ക്യാന്‍സര്‍ ചെവിയെ ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് കേള്‍വിശക്തി കുറയുന്നത്. ക്യാന്‍സറിന്റെ പല വിധത്തിലുള്ള ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് കേള്‍വിശക്തി കുറയുന്നത്. എന്നാല്‍ കേള്‍വിശക്തിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ എല്ലാം പക്ഷേ ക്യാന്‍സര്‍ ലക്ഷണമല്ല. ചെവിയില്‍ മുഴകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെവിയുടെ കനാലില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ലക്ഷണങ്ങൾ കണ്ടാൽ ശരിയായ വിദഗ്ധ ഉപദേശം തേടേണ്ടതാണ്.