ഹത്രാസില്‍ വീണ്ടും ദളിത് പെണ്‍കുട്ടിക്ക് നേരെ ആക്രമണം… അമ്മയ്‌ക്കൊപ്പം മരുന്ന് വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി

ലക്‌നൌ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വീണ്ടും ദളിത് പെണ്‍കുട്ടിക്ക് നേരെ ആക്രമണം. തട്ടിക്കൊണ്ടുപോയി. അമ്മയ്‌ക്കൊപ്പം മരുന്ന് വാങ്ങാനായി സാദാബാദിലെത്തിയ ദളിത് പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി. മരുന്നുകള്‍ വാങ്ങി തിരികെ പോവുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തലത്തില്‍ സാദാബാദ് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ടെംപോ സമീപത്തെ പെട്രോള്‍ പമ്ബിലെത്തിയതായും ടെംപോയും പെണ്‍കുട്ടിയേയും കണ്ടെത്തിയതായാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഖമില്ലാതിരുന്ന പെണ്‍കുട്ടി ടെംപോയിലിരുന്ന് ഛര്‍ദ്ദിച്ചപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി അടുത്തുള്ള നദിയില്‍ നിന്ന് വെള്ളമെടുക്കാന്‍ അമ്മ പോയ സമയത്താണ് 3 പേര്‍ ചേര്‍ന്ന് ടെംപോയുടെ ഡ്രൈവറും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വാഹനം മുന്നോട്ട് നീങ്ങുന്നത് കണ്ട് അമ്മ ഓടിയെത്തിയെങ്കിലും ടെംപോ നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു.
ഇതേതുടര്‍ന്ന് അമ്മ ബന്ധുക്കള്‍ വിവരം അറിയിക്കുകയും അവര്‍ സംഭവ സ്ഥലത്ത് എത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു.