മഹാനവമി വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എല്ലാവര്‍ക്കും മഹാനവമി വിജയദശമി ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് പുതുതായി കടന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാസുരമായ ഭാവി ഉണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.