ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുനേരെ വധശ്രമം നടന്നെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തരമന്ത്രാലയം.സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് [എസ്പിജി].രാഹുലിന്റെ തലയ്ക്കുനേരെ പതിച്ച പച്ചവെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നു പതിച്ചതാണെന്നും എസ്പിജി ഡയറക്ടര്‍ അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഇതുവരെ കോണ്‍ഗ്രസിന്റെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പുറത്തുവന്ന വീഡിയോ വച്ചാണ് പരിശോധന നടത്തിയെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട ്സംസാരിക്കുമ്പോള് രാഹുല്‍ ഗാന്ധിയുടെ തലയ്ക്കുനേരെ ലേസര്‍ രശ്മി കൊണ്ട് 7 തവണ ഉന്നം പിടിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം.