ശബരിമല കേസ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യമില്ല, റിമാന്റ് കാലാവധി നീട്ടി

കോഴിക്കോട് : കോഴിക്കോട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ കാലാവധി നീട്ടി. ഈ മാസം 24 വരെയാണ് റിമാന്റ് നീട്ടിയത്. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റാന്നി കോടതിയുടെ നടപടി.

ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ പത്തനംത്തി്ട്ട മജിസ്‌ട്രേറ്റ് കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.ശബരിമല ദര്‍ശ്ശനത്തിനെത്തിയ സ്ത്രരീയെ ആക്രമിച്ച കേസില്‍ 16 ാം പ്രതിയീണ് പ്രകാശ്ബാബു. സന്നിദാനം പോലീസ് സ്‌റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്.അതേ സമയം പ്രചാരണം ചുട് പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി ജെയിലിലായത് ബി ജെ പിക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്.