ശശികലയുടെ മോചനം ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകുമെന്ന് അധികൃതര്‍

ചെന്നൈ: ശശികലയുടെ ശിക്ഷായിളവ് പരിഗണിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അറിയിച്ചു. നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷനല്‍കിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു.
ശിക്ഷായിളവ് ജയില്‍ അധികൃതര്‍ അംഗീകരിച്ചെന്നും ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്നുമാണ് ശശികലയുടെ അഭിഭാഷകന്റെ പ്രതികരണം. തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വി കെ ശശികലയുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയില്‍ ശശികല നേരെത്തെ അടച്ചിരുന്നു.