സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്താലെ വയനാടിന്റെ ചരിത്രം മനസിലാക്കാന്‍ കഴിയൂ. അമിത് ഷാക്ക് പിണറായിയുടെ മറുപടി

 

വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച അമിത്ഷാക്ക് പിണറായി മറുപടി നല്‍കി.അമിത് ഷായുടെ പരാമര്‍ശം വയനാടിനെ അപമാനിക്കുന്നതും വര്‍ഗ്ഗീയവിഷം തുപ്പുന്നതുമാണെന്ന് പിണറായി വിജയന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.

“ബ്രട്ടീഷ് സാമ്രാജ്യത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹത്തിന് അറിയുമോ? സ്വാതന്ത്ര സമര പ്രസ്ഥാനത്തില്‍ ഏതെങ്കിലും പങ്കു വഹിച്ചാലെ അത്തരം ചിത്രങ്ങളെ മനസിലാക്കാന്‍ കഴിയൂ.അതിനെക്കുറിച്ചെല്ലാം എന്തെങ്കിലും ധാരണ ഉണ്ടെങ്കില്‍ വയനാടിനെ പാകിസ്ഥാനുമായി ഉപമിക്കുമോ”

ബിജെപി അഴിച്ചുവിടുന്ന പല വര്‍ഗ്ഗീയ ആരോപണങ്ങള്‍ക്കും പുറമെയാണ് അമിത്ഷായുടെ ഈ പരാമര്‍ശം.രാഹുല്‍ സഖ്യമുണ്ടാക്കുന്നതിനായി കേരളത്തിലെ ഒരു റാലി നടക്കുമ്പോള്‍ ഇന്ത്യയാണോ പാകിസ്ഥാന്‍ ആണോ എന്ന് മനസിലാകാത്ത ഒരു സീറ്റിലേക്ക് പോയി എന്തിനാണ് രാഹുല്‍ ആ സീറ്റില്‍ പോയി മത്സരിക്കുന്നതെന്നും ആര്‍ക്കും മനസിലാകില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.

ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്്ലിം
ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയാണ് നാഗ്പൂരില്‍ അമിത് ഷാ പാകിസ്ഥാനാക്കി മാറ്റിയത്.