ഒന്നും രണ്ടുമല്ല, ഈ ഓട്ടോറിക്ഷയിൽ ഉള്ളത് 24 പേർ!

ഒരു ഓട്ടോറിക്ഷയിൽ ഉൾകൊള്ളാവുന്നതിനേക്കാൾ ഏറെ യാത്രക്കാരെ കയറ്റിയ ഓട്ടോ ഇപ്പോൾ വൈറലാവുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 24 യാത്രക്കാരെയാണ് ഒരു ഓട്ടോറിക്ഷയിൽ കയറ്റിയത്.

ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കു വെച്ചത്. ‘ഒരു ഓട്ടോറിക്ഷയ്ക്കുള്ളില്‍ എത്ര പേരെ കയറ്റാമെന്ന് ഊഹിക്കാമോ? സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 24 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് തെലങ്കാനയിൽ അലെര്‍ട്ടിസന്‍ (Alertizen) ഭോംഗിറില്‍ പിടികൂടിയത്’ എന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. എന്തായാലും അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയത് കൊണ്ട് ഡ്രൈവർക്ക് 1000 രൂപ പിഴ ലഭിച്ചിട്ടുമുണ്ട്.