മോദിയും പോകുമായിരുന്നു കുടുംബത്തോടൊപ്പം; മോദിയുടെ ആരോപണം തളളി ആനന്ദ് വര്‍മ

ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ മുഖമുദ്രയായ ഐഎന്‍എസ് വിരാടിനെ രാജീവ് ഗാന്ധി തന്റെ സ്വകാര്യ ടാക്‌സിയാക്കിയെന്ന നരേന്ദ്ര മോദിയുടെ ആരോപണം തളളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മ. മോദിക്ക് ഒരു കുടുംബമുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതേകാര്യം തന്നെ ചെയ്യുമായിരുവെന്നു
ആനന്ദ ശര്‍മ.

കുടുംബമുളള ഏതൊരു പ്രധാനമന്ത്രിയും ഇതുതന്നെ ചെയ്യുമെന്നും,മോദി കുടുംബ മൂല്യങ്ങളെ ബഹുമാനിക്കുന്ന ആളല്ലന്നും അദ്ദേഹത്തിന് കുടുംബവുമായി ബന്ധമില്ലെന്നും ആനന്ദ ശര്‍മ പ്രതികരിച്ചു. കൂടാതെ മോദി എല്ലായിടത്തും ഒറ്റയ്ക്കാണ് പോകാറെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു.

നാവികസേനയുടെ യുദ്ധകപ്പലിനെ രാജീവ് ഗാന്ധി 10 ദിവസം തന്റെ സ്വകാര്യ ടാക്‌സി ആക്കിയെന്ന മോദിയുടെ ആരോപണത്തിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം ശക്തിയാര്‍ജിച്ചത്.ഔദ്യോഗിക
യാത്രയുടെ ഭാഗമായി തന്റെ അചഛനോടൊപ്പം യുദ്ധകപ്പലില്‍ കയറിയിട്ടിണ്ടെന്നും എന്നാല്‍ അത് അവധിക്കാല യാത്രയായിരുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.

അതിനൊക്കൊപുറമേ രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ കൂടി മോദിയുടെ ആരോപണത്തെ തളളി മുന്നോട്ട്.ബോളീവുഡ് താരം അക്ഷയ് കുമാറിനൊപ്പം നരേന്ദ്ര മോദി ഐഎന്‍എസ് സുമിത്രയില്‍ എത്തിയതായി നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. വിദേശികള്‍ക്കു വിനോദം നല്‍കുന്നത് മോദി ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.