ഞാറക്കലില്‍ അമ്മയെയും മൂന്നു കുഞ്ഞുങ്ങളെയും മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ഞാറക്കലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍. അമ്മയും മൂന്ന് മക്കളുമാണ് മരിച്ചത്. എടവനക്കാട് കൂട്ടുങ്ങല്‍ ചിറയില്‍ മത്സ്യത്തൊഴിലാളിയായ സനിലിന്റെ ഭാര്യ വിനീത(25) മക്കളായ വിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികള്‍ക്ക് നാലും, മൂന്നും വയസും ഇളയകുട്ടിയ്ക്ക് 3 മാസവും പ്രായമാണുള്ളത്. മരണകാരണം വ്യക്തമല്ല.