കെഎസ്ആർടിസിയിലെ 800 എംപാനൽഡ് പെയിന്റർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്. പകരം പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു.

പെയിന്റര്‍ തസ്തികയിലുള്ള പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചു വിട്ടതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ അതേ നിയമപരമായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. പിഎസ്സി റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ അവരെ നിയോഗിക്കാതെ താത്ക്കാലികക്കാരെ നിയോഗിക്കുന്ന നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.