മഹാരാഷ്ട്രയില്‍ 7827 പുതിയ രോഗികള്‍, തമിഴ്‌നാട്ടില്‍ 4244

മുംബൈ/ചെന്നൈ: ഞായറാഴ്ച മഹാരാഷ്ട്രയില്‍ 7827 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,54,427 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേര്‍ മരിച്ചു. ആകെ മരണം 10,289 ആയി.
മുംബൈയില്‍ ഇന്ന് 1263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എണ്ണം 92,720 ആയി. 44 പേര്‍കൂടി ഇന്ന് മരിച്ചതോടെ മുംബൈയിലെ ആകെ മരണം 5285 ആയി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ നേട്ടം കൈവരിച്ച ധാരാവിയില്‍ ഇന്ന് അഞ്ചുപേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടില്‍ ഞായറാഴ്ച 4,244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെഎണ്ണം 138,470 ആയി. 24 മണിക്കൂറിനുള്ളില്‍ 68 പേര്‍ മരിച്ചു. ആകെ മരണം 1966 ആയി.
ചെന്നൈ നഗരത്തിലാണ് ഏറ്റവുമധികം രോഗബാധിതര്‍. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 1,168 എണ്ണം ചെന്നൈയിലാണ്. ചെന്നൈയിലെ ആകെ രോഗികള്‍ 77,338.