ഇന്ത്യയില്‍ ഒറ്റനാള്‍ രോഗികള്‍ 61,252, മരണം 835

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒറ്റനാള്‍ രോഗിപ്പെരുപ്പം 61,252 ആണ്. ഒരു ദിവസത്തെ മരണം 835. ഇതില്‍ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമതും മരണത്തില്‍ രണ്ടാമതുമാണ്. ഇന്ന് ഒറ്റനാള്‍ മരണത്തില്‍ അമേരിക്ക മുന്നില്‍ കയറി. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയായിരുന്നു മുന്നില്‍.
ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ് ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളില്‍.
മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ 5,24,513 ആയപ്പോള്‍ മരണം 18,050 ആണ്. തമിഴ്‌നാട്ടില്‍ 3,02,815 രോഗികളും 5041 മരണവും. ആന്ധ്രയിലാകട്ടെ 2,35,525 രോഗികളും 2116 മരണവും.