തമിഴ്‌നാട്ടില്‍ പുതുതായി 5881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Chennai: DMK supporters wait outside a private hospital, where party's chief M. Karunanidhi was admitted due to a sudden drop in blood pressure, in Chennai, on Sunday, July 29, 2018. Karunanidhi suffered a health setback and was rushed to Kauvery Hospital in Alwarpet from his Gopalapuram residence. (PTI Photo/R Senthil Kumar)(PTI7_29_2018_000172B) *** Local Caption *** .

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി 5881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 97 പേര്‍ക്ക് മരണം സംഭവിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,45,859 ആയി ഉയര്‍ന്നു. ഇതില്‍ 1,83,956 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.ഇതുവരെ 3,935 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്ന് വന്നവരാണ്. നിലവില്‍ 57,968 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 60,000 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.