ഇന്ത്യയില്‍ ഒറ്റനാള്‍ രോഗികള്‍ 57,430, മരണം 765, രണ്ടിലും ലോകത്ത് ഒന്നാമത്

ന്യൂഡല്‍ഹി: കൊവിഡ് രോഗികളില്‍ ലോകത്ത് മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാളില്‍ 57,430 രോഗികളാണുണ്ടായത്. ഒറ്റനാള്‍ മരണം 765. രണ്ടിലും ലോകത്ത് ഒന്നാമത്. ആകെ രോഗികള്‍ 16,96,780 ആയി. ആകെ മരണം 36,551.
ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവയാണ് യഥാക്രമം ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങളില്‍.

1. മഹാരാഷ്ട്ര 4,11,796- 14,729
2. തമിഴ്‌നാട് 2,39,978 -3838
3. ഡല്‍ഹി 1,34,403-3936
4. ആന്ധ്രാപ്രദേശ് 1,30,557-1281
5. കര്‍ണാടക 1,18,632-2230
6. യു.പി 81,039-1587
7. പശ്ചിമബംഗാള്‍ 67,692-1536
8. തെലങ്കാന 60,717-505
9. ഗുജറാത്ത് 60,285-2418
10. ബീഹാര്‍ 48,477-282
11. രാജസ്ഥാന്‍ 40,145-663
12. അസം 38,407-94
13 .ഹര്യാന 34,254-417
14 മധ്യപ്രദേശ് 30,968- 857
15. ഒഡിഷ 30,378-169
16. കേരളം 22,303-72
17. ജമ്മു-കശ്മീര്‍ 19,869-365
18. പഞ്ചാബ് 15,456 –370
19. ജാര്‍ഖണ്ഡ് 10,167-103
20. ഛത്തിസ്ഗര്‍ 8761-51
21. ഉത്തരാഖണ്ഡ് 7065-76
22. ഗോവ 5704- 42
23. ത്രിപുര 4706- 21
24. പുതുച്ചേരി 3298- 48